കൊല്ലം: കേരളത്തില്‍ വെടിക്കെട്ടുകള്‍ നിരോധിക്കുന്നതിനെ കുറിച്ച് സര്‍ക്കാരും മത സംഘടനകളും ആലോചിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും എ.കെ ആന്റണി പറഞ്ഞു.
വെടിക്കെട്ട് അപകടത്തെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകണം. പരവൂരിലെ സമാനതകളില്ലാത വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വെടിക്കെട്ട് നിരോധനമെന്ന ആശയത്തെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്ന് എ.കെ ആന്റണി വ്യക്തമാക്കി.
അപകടത്തില്‍ ഇതുവരെ 1065 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 400 ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഉയരാനാണ് സാധ്യത. പുലര്‍ച്ചെ 3.30നാണ് അപകടമുണ്ടായത്.