ന്യൂഡല്‍ഹി : റാഫേല്‍ യുദ്ധവിമാന ഇടപാടിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ മുന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി. കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ ലോക്‌സഭയിലെ പ്രസ്താവന അസത്യമാണെന്നും എ.കെ. ആന്റണി ആരോപിച്ചു.
2008ലെ രഹസ്യധാരണ വ്യവസ്ഥ റാഫേലിന് ബാധകമല്ല. ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ വിമാനം വാങ്ങിക്കാന്‍ തീരുമാനിച്ചത് 2012ലാണ്. ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം തേടുമെന്നും ആന്റണി വ്യക്തമാക്കി.