ഒടുവിൽ കുമ്പസരിച്ച് കെ.പി.സി.സി.പ്രസിഡന്റ് എം.എം.എസ്സൻ, കരുണാകരനോട് ചെയ്തത്

തിരുവനന്തപുരം : കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുന്നതിന് എ.കെ ആന്റണി എതിര്‍ത്തിരുന്നതായി കെ.പി.സി.സി.പ്രസിഡന്റ് എം എം എസ്സൻ.

തന്നോടും, ഉമ്മന്‍ചാണ്ടിയോടും കരുണാകരനെ പുറത്താക്കരുതെന്ന് ആന്റണി ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കെ. കരുണാകരനെ നീക്കിയാല്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണം ഉണ്ടാകുമെന്നും ആന്റണി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആന്റണിയുടെ ഉപദേശം കേള്‍ക്കാത്തതില്‍ ഇപ്പോള്‍ കുറ്റബോധമുണ്ട്, ആന്റണിയുടെ മുന്നറിയിപ്പ് ശരിയായിരുന്നെന്നും ഹസന്‍ വ്യക്തമാക്കി.

കരുണാകരനെ രാജിവയ്പ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതില്‍ കുറ്റബോധമുണ്ടെന്നും ഹസന്‍ പറഞ്ഞു.

കെ.കരുണാകരന്റെ ഏഴാംചരമവാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട്ട് സംഘടിപ്പിച്ച അനുസ്മരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാരക്കേസിനെ തുടര്‍ന്ന് 1995ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു.

ഉമ്മന്‍ചാണ്ടിയെ ഏറെ പ്രതിരോധത്തിലാക്കുന്നതാണ് ഹസന്റെ വെളിപ്പെടുത്തല്‍.

എ.കെ.ആന്റണിയെ വെള്ളപൂശുകയും അതേസമയം ഉമ്മന്‍ ചാണ്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യുന്ന ഹസ്സന്റെ നടപടി കോണ്‍ഗ്രസ്സ് നേതാക്കളെ ഞെട്ടിച്ചിട്ടുണ്ട്.

പ്രസ്താവനയില്‍ ഏറെ കുപിതരായ എ വിഭാഗം കോണ്‍ഗ്രസ്സ് നേതാക്കള്‍ ഹസ്സനെതിരെ രംഗത്ത് വരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

ചാരക്കേസില്‍ കരുണാകരനെ രാജിവയ്പിക്കാന്‍ മുന്നണി പോരാളിയായി നിന്നത് ഉമ്മന്‍ ചാണ്ടിയാണെങ്കിലും ഗുണഭോക്താവ് എ.കെ.ആന്റണിയായിരുന്നുവന്ന കാര്യം ഹസ്സന്‍ മറന്നുവോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യം.

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് ഐ ഗ്രൂപ്പ് പിന്തുണയോടെ കടിച്ചുതൂങ്ങാന്‍ ഹസ്സന്‍ നടത്തുന്ന വില കുറഞ്ഞ രാഷ്ട്രീയമായാണ് ഉമ്മന്‍ ചാണ്ടി അനുകൂലികള്‍ വിവാദ പ്രതികരണത്തെ നോക്കിക്കാണുന്നത്.

Top