ഡൽഹി : പാക്ക് അധീന കശ്മീരിലെ ബാലാക്കോട്ടിൽ വ്യോമസേന നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള വിവരം അർണബ് ഗോസ്വാമിക്കു ചോർത്തിയതു രാജ്യദ്രോഹ കുറ്റമാണെന്നും അതു ചെയ്തവർ ദയ അർഹിക്കുന്നില്ലെന്നും മുൻ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി പറഞ്ഞു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ചോർത്തുന്നതു ക്രിമിനൽ കുറ്റമാണ്.
സേനാനേതൃത്വത്തിലും ഭരണകൂടത്തിലുമുള്ള നാലോ അഞ്ചോ ഉന്നതർക്കു മാത്രമേ ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. ഇത്തരം രഹസ്യ വിവരങ്ങൾ സേനാനേതൃത്വത്തിലെ ആരും ചോർത്തില്ലെന്ന് അവരുമായി വർഷങ്ങളോളം അടുത്തിടപെട്ടതിന്റെ അനുഭവത്തിൽ തനിക്ക് പറയാനാകുമെന്നും ആന്റണി പറഞ്ഞു.