തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സഹായം അപര്യാപ്തമാണെന്ന് കോണ്‍ഗ്രസ്സ് വക്താവ് എ കെ ആന്റണി. കേരള പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും സഹായങ്ങള്‍ പതിന്മടങ്ങ് വര്‍ധിപ്പിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേരളത്തിന് ഇനിയും സഹായങ്ങള്‍ ലഭിക്കും. രക്ഷാപ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണത്തിനും സൈന്യത്തിന്റെ സഹായം തേടണമെന്നും എ.കെ. ആന്റണി പറഞ്ഞു.
അതേസമയം, 500 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് ഇടക്കാല ആശ്വാസമായി പ്രഖ്യാപിച്ചത്. പ്രളയത്തില്‍ സംസ്ഥാനത്ത് 20,000 കോടിയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. അടിയന്തിരമായി 2000 കോടി അനുവദിക്കണമെന്നുമായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം.
ഇതിനുപുറമെ രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നും അടിയന്തിരമായ ഭക്ഷ്യധാന്യങ്ങളും, മറ്റ് അവശ്യസാധനങ്ങളും അടിയന്തിരമായി എത്തിച്ചു നല്‍കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.