തിരുവനന്തപുരം: നേതാക്കള്‍ തമ്മില്‍ പിണങ്ങി നിന്നാല്‍ പാര്‍ട്ടി ക്ഷീണിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി.
പാര്‍ട്ടി ഇല്ലെങ്കില്‍ ആരുമില്ലെന്ന് ഓര്‍ക്കണം. കാലിനടിയിലെ മണ്ണ് ബിജെപി കൊണ്ടു പോകുകയാണെന്നും ആന്റണി ഓര്‍മപ്പെടുത്തി. കെപിസിസി വിശാല എക്സിക്യുട്ടിവിലാണ് ആന്റണിയുടെ വിമര്‍ശനം.
സംസ്ഥാനത്തു നിലവിലുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്തി, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ കൂടുതല്‍ പ്രക്ഷോഭ പരിപാടികള്‍ക്കു നേതൃത്വം നല്‍കാനാണ് ആറു മാസത്തിനു ശേഷം കെപിസിസിയുടെ വിശാല എക്സിക്യുട്ടീവ് ജനറല്‍ ബോഡി ചേര്‍ന്നത്.