സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.കെ.ബാലന്‍ രംഗത്ത്

ak balan

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പി.മോഹന്‍ദാസിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എ.കെ.ബാലന്‍ രംഗത്ത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് മുകളില്‍ പ്രവര്‍ത്തിക്കേണ്ട സ്ഥാപനമല്ല മനുഷ്യാവകാശ കമ്മീഷനെന്നാണ് മന്ത്രി പറയുന്നത്.

സിബിഐ അന്വേഷണം വേണമെന്ന് പറയുവാന്‍ കമ്മീഷന് എന്ത് അധികാരമാണുള്ളതെന്നും, വരാപ്പുഴ കസ്റ്റഡി മരണക്കേസിലെ പ്രതികള്‍ സര്‍വ്വീസില്‍ ഉണ്ടാകില്ലെന്നും എ.കെ. ബാലന്‍ വ്യക്തമാക്കി.

Top