തിരുവനന്തപുരം: പീഡനക്കേസില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിയുടെ മൊഴി എടുക്കുന്നു. സി.പി.എം നിയോഗിച്ച അന്വേഷണ കമ്മീഷനാണ് മൊഴി എടുക്കുന്നത്.
പീഡിപ്പിച്ചുവെന്ന പരാതി അന്വേഷിക്കാന്‍ മന്ത്രി എ.കെ.ബാലന്‍, കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനെയാണ് സി.പി.എം നിയോഗിച്ചിരിക്കുന്നത്. ഇവര്‍ പാലക്കാട് വെച്ച് പരാതിക്കാരിയില്‍ നിന്ന് രണ്ടു തവണ മൊഴിയെടുത്തിരുന്നു. യുവതി കമ്മീഷന് തെളിവുകളും നല്‍കിയിട്ടുണ്ട്.