കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി എടുക്കാത്ത കോടതിയുടെ നിലപാട് ജനാധിപത്യത്തെ കളിയാക്കുന്നതാണെന്ന് മന്ത്രി എ.കെ.ബാലന്‍.
കോടതിയില്‍ നടക്കുന്ന അനിഷ്ട സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ കോടതിക്കും ജഡ്ജിക്കും കഴിയണമെന്നും ബാലന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
നിയമസഭയില്‍ എന്തെങ്കിലും പ്രശ്‌നം നടന്നാല്‍ നടപടി എടുക്കേണ്ടത് സ്പീക്കറാണ്. പഞ്ചായത്ത് ഓഫീസില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പഞ്ചാായത്ത് പ്രസിഡന്റ് പരിഹരിക്കണം. അതുപോലെ കോടതിക്കുള്ളില്‍ എന്തെങ്കിലും നടന്നാല്‍ ഇടപെടേണ്ടത് ജഡ്ജിയാണ്. അതിന് തയ്യാറാവാത്ത ജഡ്ജിയുടെ നടപടി ജനാാധിപത്യത്തെ കളിയാക്കുന്നതിന് തുല്യമാണ്.
മാധ്യമ പ്രവര്‍ത്തകരെ തടയുന്ന സംഭവത്തില്‍ ചീഫ് ജസ്റ്റീസും ഗവര്‍ണറും മുഖ്യമന്ത്രിയുമൊക്കെ ഇടപെട്ടതാണ്. ഇനിയും മാധ്യമങ്ങളെ തടയുന്നത് ശരിയല്ല. അഭിഭാഷകരുടെ നിലപാട് ശരിയല്ലാത്തതു കൊണ്ടാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കടുത്ത ഭാഷയില്‍ പ്രതികരിച്ചതെന്നും ബാലന്‍ പറഞ്ഞു.