ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വം; പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നതെന്ന് എ.കെ ബാലന്‍

ak balan

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭാര്യ ഡോ കെ.പി ജമീല മത്സരിക്കുമെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് മന്ത്രി എ.കെ ബാലന്‍. പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു. ബാലന്റെ നാല് ടേം പൂര്‍ത്തിയായ സാഹചര്യത്തിലാണ് മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കൂടിയായ ഭാര്യ ഡോ കെ പി ജമീലയെ മത്സരിപ്പിക്കാനുള്ള നീക്കം.

കോണ്‍ഗ്രസില്‍ വിമതനീക്കം തടത്തുന്ന മുന്‍ പാലക്കാട് ഡിസിസി അധ്യക്ഷന്‍ എവി ഗോപിനാഥ് പാര്‍ട്ടി വിട്ട് വന്നാല്‍ സിപിഎം ആവശ്യമായ നിലപാടെടുക്കുമെന്നും എ.കെ ബാലന്‍ വ്യക്തമാക്കി. ആത്മാര്‍ത്ഥതയുള്ള കോണ്‍ഗ്രസുകാരനാണ് അദ്ദേഹം. കോണ്‍ഗ്രസ് വിടുന്ന കാര്യം അദ്ദേഹം പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് വിട്ടാല്‍ അപ്പോള്‍ ആവശ്യമായ നിലപാടെടുക്കും. എവി ഗോപിനാഥ് ഒറ്റപ്പെടുന്ന സാഹചര്യമുണ്ടാവില്ല. ഇതുവരെ അദ്ദേഹവുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

 

Top