കിം കി ഡുക്കിന്റെ മരണത്തിൽ പ്രതികരിച്ച് എ കെ ബാലൻ

ak balan

തിരുവനന്തപുരം : കൊറിയൻ സിനിമാ സംവിധായകൻ കിം കി ഡുക്കിന്റെ വിയോഗം ലോക സിനിമക്കു വലിയ നഷ്ടമാണെന്ന് മന്ത്രി എ. കെ. ബാലൻ പറഞ്ഞു. സമകാലിക ഏഷ്യൻ സിനിമയിൽ വലിയ സംഭാവനകൾ അദ്ദേഹം നൽകി. ലോകസിനിമയിൽ തന്നെ ശ്രദ്ധേയ സാന്നിധ്യമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ചലച്ചിത്രോത്സവങ്ങളിലെ സവിശേഷ സാന്നിധ്യമായിരുന്നു അദ്ദേഹം എന്നും ബാലൻ പറഞ്ഞു. ഇനിയും മികച്ച സൃഷ്ടികൾ അദ്ദേഹത്തിൽ നിന്ന് ലഭിക്കുമായിരുന്നു. കിം കി–ഡുക്കിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ചലച്ചിത്ര പ്രേമികളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി അറിയിച്ചു.

Top