തിരുവനന്തപുരം: പൂക്കോട് വെറ്ററനറി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എസ്എഫ്‌ഐയെ ന്യായീകരിച്ച് സിപിഎം നേതാവ് എകെ ബാലന്‍. എസ്എഫ്‌ഐ എല്ലാവര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്ന് എകെ ബാലന്‍ പറഞ്ഞു. കോളേജുകളെ ലഹരിമുക്തമാക്കിയതും റാഗിങ്ങില്‍ നിന്ന് മുക്തമാക്കിയതും എസ്.എഫ്.ഐയാണെന്നും എകെ ബാലന്‍ പറഞ്ഞു.എസ്എഫ്‌ഐയെ കൊലയാളികളായി മുദ്രകുത്തുന്നത് ഇടത് അടിത്തറ തകര്‍ക്കല്‍ ലക്ഷ്യമിട്ടാണെന്നും എ.കെ.ബാലന്‍ ആരോപിച്ചു.
അതിനിടെ, സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിപിഎം ആരെയും സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. പ്രതികള്‍ എസ്എഫ്ഐ ആയാലും മുഖം നോക്കാതെ നടപടി എടുക്കണം എന്നാണ് നിലപാട്. എസ്എഫ്ഐയും അതാണ് പറഞ്ഞത്. സംഭവത്തില്‍ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് എസ്എഫ്ഐ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ എസ്എഫ്ഐയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ അതിനുള്ള ശ്രമം നടത്തുന്നുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.