തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴികള്‍ വാര്‍ത്തയായി പുറത്തുവരുന്നത് ഗുരുതര വീഴ്ച്ചയെന്ന് മന്ത്രി എ.കെ ബാലന്‍. അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം ഗൗരവമായി കാണണം. ഇത്തരത്തില്‍ മൊഴികള്‍ പുറത്തുവരുന്നത് സുപ്രീം കോടതി വിധിക്കെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണ ഏജന്‍സികളില്‍ ഏത് തരത്തിലാണ് ബിജെപിയും കോണ്‍ഗ്രസും സ്വാധീനം ചെലുത്തുന്നുവെന്നതിന്റെ തെളിവാണ് മൊഴികള്‍ പുറത്തുവരുന്നതെന്നും ബാലന്‍ പറഞ്ഞു. ഉലക്ക കാണിച്ച് തങ്ങളെ പേടിപ്പിക്കേണ്ടെന്നും തോക്ക് കാണിച്ചാല്‍ ഭയക്കാത്ത പാര്‍ട്ടിയും അതിന്റെ നേതാവും കേരളം ഭരിക്കുന്ന സാഹചര്യത്തില്‍ ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും ഓലപാമ്പ് കണ്ടു പേടിക്കുന്നവരല്ല കേരളത്തിലെ ഇടതുപക്ഷവും കമ്മ്യൂണിസ്റ്റുകാരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കള്ള പ്രചരണങ്ങളും ഇടതുപക്ഷം ശക്തമായി ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുമെന്നും മന്ത്രി വ്യക്തമാക്കി.