തിരുവനന്തപുരം : കരുണ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശന ബില്ല് തിരിച്ചയച്ച ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമല്ലെന്ന് മന്ത്രി എ.കെ ബാലന്‍. ഗവര്‍ണറുടെ നടപടിയില്‍ വിയോജിപ്പില്ല. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. തുടര്‍നടപടി പ്രതിപക്ഷവുമായി ചേര്‍ന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഭരണഘടന നല്‍കുന്ന പ്രത്യേകാധികാരം വെച്ചാണ് ഗവര്‍ണര്‍ ബില്ല് തിരിച്ചയച്ചത്. ബില്ല് നിലനില്‍ക്കുന്നതല്ലെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചിരുന്നു. ഇതോടെ ബില്ലില്‍ ഒപ്പുവെയ്ക്കാതെ ഗവര്‍ണര്‍ തിരിച്ചയക്കുകയായിരുന്നു.