പാലക്കാട്: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എ കെ ബാലന്‍. സുകുമാരന്‍ നായര്‍ ചെയ്തത് ചതിയാണ്. പ്രസ്താവന ഞെട്ടിച്ചുവെന്നും യുഡിഎഫ് കരുതി വെച്ച ബോംബ് ഇതായിരുന്നുവെന്നും ബാലന്‍ പറഞ്ഞു. ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് യുഡിഎഫ് നേതാക്കളുടെ പ്രസ്താവന വന്നപ്പോള്‍ ഗൂഢാലോചന വ്യക്തമായി. മന്നവും നാരായണപ്പണിക്കരും ഇരുന്ന സ്ഥാനത്തിരുന്നാണ് സുകുമാരന്‍ നായര്‍ ഇത് ചെയ്തത്. സുകുമാരന്‍ നായര്‍ പറഞ്ഞാലുടന്‍ സാധാരണ നായന്മാര്‍ കേള്‍ക്കുമെന്ന് കരുതണ്ടെന്നും തെരഞ്ഞെടുപ്പ് ഫലം അത് വ്യക്തമാക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു.