തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന് മന്ത്രി എ.കെ.ബാലന്‍. ചോര്‍ന്നെന്ന വാദം നിയമപരമായി നിലനില്‍ക്കില്ലെന്ന് മന്ത്രി പറഞ്ഞു.
ഔദ്യോഗിക രഹസ്യനിയമവും ലംഘിച്ചിട്ടില്ല. മാധ്യമങ്ങള്‍ക്ക് നല്കിയ കുറിപ്പ് നേരത്തെ ആയിപ്പോയതാണ്. അതിനാല്‍ ഔചിത്യത്തിന്റെ പ്രശ്‌നംമാത്രമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നും ബാലന്‍ പറഞ്ഞു.
നേരത്തെ സംഭവത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു.