തിരുവനന്തപുരം: സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള അക്കാദമികള്‍ പുനഃസംഘടിപ്പിക്കുന്നു. നിയമസഭയില്‍ സാംസ്‌കാരിക മന്ത്രി എ.കെ. ബാലനാണ് ഇക്കാര്യം അറിയിച്ചത്.
ലളിതകലാ അക്കാദമി, ഫോക് ലോര്‍ അക്കാദമി, സംഗീത-നാടക അക്കാദമി, സാഹിത്യ അക്കാദമി എന്നിവയാണ് പുനഃസംഘടിപ്പിക്കുകയെന്ന് നിയമസഭയില്‍ നടന്ന ചോദ്യോത്തരവേളയില്‍ മന്ത്രി പറഞ്ഞു.
രാജ്യാന്തര ചലച്ചിത്ര മേളയുടെ മാതൃകയില്‍ നാടകോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. അക്കാദമികള്‍ക്ക് നല്‍കി വരുന്ന ധനസഹായം 18 കോടിയില്‍ നിന്ന് 27 കോടിയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു.
അക്കാദമികള്‍ക്ക് നിലവിലെ സര്‍ക്കാര്‍ വളരെയധികം പ്രധാന്യം നല്‍കുന്നുവെന്നതിന്റെ തെളിവാണിതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.