സ്വകാര്യ ബസ് സമരം പിന്‍വലിച്ചു; ചാര്‍ജ് വര്‍ധനവ് പഠിക്കാന്‍ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസുകള്‍ പ്രഖ്യാപിച്ചിരുന്ന ബസ് സമരം പിന്‍വലിച്ചു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം മാറ്റുവാന്‍ തീരുമാനമായത്. നവംബര്‍ ഒന്നു മുതലായിരുന്നു സമരം പ്രഖ്യാപിച്ചിരുന്നത്.

ചാര്‍ജ് വര്‍ധന പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മന്ത്രി പറഞ്ഞത്.

Top