തിരുവനന്തപുരം: തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഡ്യൂട്ടിക്കെത്തിയ ജീവനക്കാരനെ ഇറക്കിവിട്ട സംഭവത്തില്‍ പിഴവുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍.
കെഎസ്ആര്‍ടിസിയിലെ ഡ്യൂട്ടി പരിഷ്‌കരണത്തില്‍ ചില അപാകതകളുണ്ടായിട്ടുണ്ടെന്ന കാര്യത്തില്‍ നേരത്തെ തന്നെ യൂണിയനുകള്‍ പരാതി ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരാതിയെ തുടര്‍ന്ന് ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഇതു സംബന്ധിച്ച് പഠിക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്നുവെന്നും ഡ്യൂട്ടി പരിഷ്‌കരണത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ജനുവരി 21 മുതല്‍ നടപ്പിലാക്കി തുടങ്ങിയെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.