തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ പെണ്‍കുട്ടിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ വനം മന്ത്രി എകെ ശശീന്ദ്രന്‍ കളക്ടറോട് റിപ്പോര്‍ട്ട് തേടി. നാട്ടുകാര്‍ റോഡ് ഉപരോധിച്ചു പ്രതിഷേധം നടത്തുകയായിരുന്നു.
വിഷയത്തില്‍ കളക്ടര്‍ നടപടി സ്വീകരിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് നാട്ടുകാരുടെ തീരുമാനം. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പത്ത് കിലോമീറ്റര്‍ ദൂരത്തില്‍ കരിങ്കല്‍ ഭിത്തി നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വന്യ ജീവികളുടെ ബുദ്ധിമുട്ട് കൊണ്ട് പകലുപോലും പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് നാട്ടുകാര്‍ പറയുന്നു.