കണ്ണൂര്‍: കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക മാര്‍ച്ച് മാസത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കെഎസ്ആര്‍ടിസിയെ സ്വന്തം കാലില്‍ നിര്‍ത്താന്‍ പ്രാപ്തനാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും, അതിനായി കെഎസ്ആര്‍ടിസിയില്‍ പ്രൊഫഷണലുകളെ നിയമിക്കുമെന്നും, കെഎസ്ആര്‍ടിസിയെ മൂന്നു കേന്ദ്രങ്ങളായി വിഭജിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്ക് ചുമതല നല്‍കുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.
പ്രതിപക്ഷം വിമര്‍ശിച്ചു എന്നതുകൊണ്ട് അവരെ വിശ്വാസത്തിലെടുക്കാതെ ഒരുമന്ത്രിക്കും മുന്നോട്ട് പോകാനാവില്ലെന്നും ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി.