തിരുവനന്തപുരം: പുതിയതായി നിയമിക്കുന്ന കണ്ടക്ടർമാർക്ക് സ്ഥിരനിയമനം നൽകാനാകില്ലെന്ന് എം ഡി ടോമിൻ ജെ തച്ചങ്കരി.
പി.എസ്.സി പറയുന്ന ശമ്പളം നൽകാൻ കഴിയില്ലെന്നും പുതിയ ജീവനക്കാരുടെ പരിശീലനം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്നും ഒരുമിച്ചുള്ള പിരിച്ചു വിടൽ മൂലം സർവ്വീസുകൾ പലതും മുടങ്ങിയെങ്കിലും വരുമാനത്തിൽ കുറവുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അഡൈ്വസ് മെമോ അയച്ച എല്ലാവർക്കും സ്ഥിര നിയമനം കൊടുക്കാൻ സാധിക്കില്ല. റിസർവ് കണ്ടക്ടർ തസ്തികയിലേക്കാണ് പി.എസ്.സി നിയമനം നടത്തുന്നത്. എങ്കിലും എല്ലാവരേയും സ്ഥിരപ്പെടുത്തേണ്ട ആവശ്യമില്ല. സ്വഭാവം, പെരുമാറ്റം, ജോലിയിലെ ആത്മാർത്ഥത എന്നിവ കണക്കിലെടുത്താകും സ്ഥിരപ്പെടുത്തൽ, അദ്ദേഹം വ്യക്തമാക്കി.