ak sasindran-ksrtc issue

ak sasindran

കോഴിക്കോട്: ജനുവരിയിലും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും വൈകുമെന്ന് ഗതാഗതവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍.

കെഎസ്ആര്‍ടിസിക്ക് കടം തരുന്ന ധനകാര്യസ്ഥാപനങ്ങളെ തിരിച്ചടവ് സംബന്ധിച്ച് ബോധ്യപ്പെടുത്താന്‍ സമയമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിയെ തകര്‍ത്തത് യുഡിഎഫ് സര്‍ക്കാരാണെന്ന് മന്ത്രി ആരോപിച്ചു. 26 കോടി രൂപ പ്രതിമാസം നഷ്ടം സംഭവിക്കാന്‍ ഇടയാക്കിയത് യുഡിഎഫ് സര്‍ക്കാരിന്റെ ഹിമാലയന്‍ അബന്ധങ്ങളാണ്.

കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചത് വിദ്യാര്‍ത്ഥി സംഘടനകള്‍ പോലും ആവശ്യപ്പെടാതെയാണെന്നും മന്ത്രി അറിയിച്ചു.

Top