ak sasindran on ksrtc strike

ak sasindran

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരം അനാവശ്യമാണെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. സമരം ചെയ്യുന്നത് എന്തിനാണെന്ന് അറിയില്ല, ഏഴാം തീയ്യതി ശമ്പളം നല്‍കുമെന്ന് നേരത്തെ തീരുമാനിച്ചിട്ടുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ശമ്പളവും പെന്‍ഷനും മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍. ടി.സി ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് വ്യാഴാഴ്ച അര്‍ദ്ധരാത്രി 12 നാണ് ആരംഭിച്ചത്. സമരം ഒഴിവാക്കാന്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ഇന്നലെ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ അവസാനവട്ട ചര്‍ച്ചയും വിജയിച്ചില്ല.

Top