കെഎസ്ആർടിസി ജീവനക്കാർക്ക് കിട്ടാനുള്ള സപ്ലിമെന്ററി ശമ്പളം വിതരണം ചെയ്യുമെന്ന് എ കെ ശശീന്ദ്രൻ

ak sasindran

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് 2018 മാര്‍ച്ച് മുതല്‍ നല്‍കേണ്ട സപ്ലിമെന്ററി ശമ്പളം വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍. 12000 ത്തോളം ജീവനക്കാര്‍ക്കായി 9.25 കോടി രൂപയാണ് ഈ ഇനത്തില്‍ നല്‍കാനുണ്ടായിരുന്നത്. ഇതോടൊപ്പം 2018 കാലഘട്ടം മുതല്‍ നല്‍കേണ്ടിയിരുന്ന മെഡിക്കല്‍ റീ ഇന്‍മ്പേഴ്സ്മെന്റിന് വേണ്ടി അപേക്ഷിച്ചവര്‍ക്കുള്ളവര്‍ക്കായി 1.15 കോടി രൂപയും വിതരണം ചെയ്തു.

ഈ ഇനത്തില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ 2.69 കോടി രൂപ നല്‍കിയിരുന്നു. ജീവനക്കാരുടെ മറ്റ് നിക്ഷേപ-ക്ഷേമ പദ്ധതികളിലേക്കായി ആകെ 123.46 കോടി രൂപയാണ് ചെലവാക്കിയത്. 2017 മുതൽ കുടിശ്ശിക ഉണ്ടായിരുന്ന എല്‍ഐസി, പെന്‍ഷന്‍, പിഎഫ് എന്നീ ഇനങ്ങളില്‍ കുടിശ്ശികയുണ്ടായിരുന്ന തുകയാണ് ഈ ഇനത്തില്‍ നൽകിയതെന്നും മന്ത്രി അറിയിച്ചു.

Top