തിരുവനന്തപുരം: വിവാദ ശബ്ദരേഖയില്‍ പ്രതികരിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍. പരാതിക്കാരിയുടെ അച്ഛന്‍ തന്റെ പാര്‍ട്ടിക്കാരനാണ്. കാര്യം അന്വേഷിക്കാനാണ് വിളിച്ചത്. ആദ്യം കരുതിയത് പാര്‍ട്ടിയിലെ പ്രശ്നം ആണെന്നാണ്. പിന്നീടാണ് വിഷയം അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ തനിക്കറിയില്ല. വിഷയം അവസാനിപ്പിക്കുന്നതിനാണ് പ്രയാസം ഇല്ലാത്ത രീതിയില്‍ അവസാനിപ്പിക്കണം എന്ന് പറഞ്ഞത്. ആ സംസാരത്തോടെ ഈ വിഷയം വിട്ടുവെന്നും മന്ത്രി വ്യക്തമാക്കി.
പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ വിളിക്കുന്ന മന്ത്രിയുടെ സംഭാഷണം പുറത്തായിരുന്നു. പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പറയുന്നത് ഓഡിയോയില്‍ വ്യക്തമാണ്. എന്‍ സി പി നേതാവ് ജി പത്മാകരനെതിരായ പരാതിയിലാണ് മന്ത്രിയുടെ ഇടപെടല്‍.