സൂപ്പര്‍സ്റ്റാറിന്റെ മാസ്മരിക ശബ്ദത്തില്‍ ആകാശമിഠായിയുടെ മോഷന്‍ ടൈറ്റില്‍

ലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാലിന്റെ മാജിക്കല്‍ വോയിസില്‍ ആകാശ മിഠായിയുടെ മോഷന്‍ ടൈറ്റില്‍ എത്തി.

ജയറാമിനെ നായകനാക്കി സമുദ്രക്കനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആകാശ മിഠായി.

തന്റെ ചിത്രത്തിന്റെ മോഷന്‍ ടൈറ്റില്‍ ഇത്രയധികം വിജയിക്കുവാന്‍ കാരണം ലാലേട്ടന്റെ മാസ്മരിക ശബ്ദം തന്നെയാണെന്ന് ജയറാം ഫേസ്ബുക്കിലൂടെ പറഞ്ഞു.

സമുദ്രക്കനി ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ആകാശമിഠായി അദ്ദേഹത്തിന്റെ തന്നെ തമിഴ് ചിത്രം അപ്പയുടെ റീമേക്കാണ്.

വരലക്ഷ്മി ശരത്കുമാര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ഇനിയ, ഇര്‍ഷാദ്, നന്ദന എന്നിവരും അഭിനയിക്കുന്നു.


ആകാശമിഠായിയുടെ മോഷന്‍ പോസ്റ്റര്‍ ഇങ്ങനെയാണ്

അന്നേരം കേശവന്‍ നായരും സാറാമ്മയും തങ്ങള്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിന് എന്തു പേരിടണമെന്ന് ആലോചിച്ചു. അവര്‍ ചെറിയ കടലാസു തുണ്ടുകളില്‍ പേരുകള്‍ എഴുതി. ഒന്ന് സാറാമ്മയും വേറൊന്ന് കേശവന്‍ നായരും എടുത്തു. കേശവന്‍ നായര്‍ കടലാസു കഷ്ണം വിതുര്‍ത്തു നോക്കി പ്രഖ്യാനം ചെയ്തു, മിഠായി. സാറാമ്മയും വിതുര്‍ത്തു നോക്കി പതിയെ പറഞ്ഞു, ആകാശം. ഒടുവില്‍ അവര്‍ ഉറപ്പിച്ചു ആകാശമിഠായി.

Top