അക്ബര്‍-സീത സിംഹ വിവാദം; ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

കൊല്‍ക്കത്ത: സിലിഗുഡി സഫാരി പാര്‍ക്കില്‍ അക്ബര്‍ എന്ന് പേരുള്ള ആണ്‍സിംഹത്തെയും സീത എന്ന പെണ്‍സിംഹത്തെയും ഒന്നിച്ച് പാര്‍പ്പിക്കാനുള്ള വനം വകുപ്പ് തീരുമാനത്തിനെതിരെ വിശ്വഹിന്ദുപരിഷത്തിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. കല്‍ക്കട്ട ഹൈക്കോടതിയിലെ ജല്‍പായ്ഗുഡിയിലെ സര്‍ക്യൂട്ട് ബെഞ്ചിലാണ് ഹര്‍ജി പരിഗണിക്കുക. സീത എന്ന സിംഹത്തിന്റെ പേര് മാറ്റണമെന്ന അപേക്ഷയും കോടതി പരിഗണിക്കും. നടപടി ഹിന്ദുമതത്തെ അപമാനിക്കുന്നതെന്നാണ് വിഎച്ച്പിയുടെ ഹര്‍ജിയിലെ വാദം.

ഫെബ്രുവരി 16 നാണ് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പൈഗുരി ബെഞ്ചിന് മുന്നില്‍ വിചിത്ര ഹര്‍ജി എത്തിയത്. അക്ബര്‍ സിംഹത്തെ സീത സിംഹത്തോടൊപ്പം പാര്‍പ്പിക്കരുതെന്നായിരുന്നു ഹര്‍ജി. വിശ്വ ഹിന്ദു പരിഷത്തിന്റെ ബംഗാള്‍ ഘടകത്തിന്റെ ഹര്‍ജി ഈ മാസം 20ന് പരിഗണിക്കും. അടുത്തിടെയാണ് ത്രിപുരയിലെ സെപാഹിജാല പാര്‍ക്കില്‍ നിന്നാണ് സിംഹങ്ങളെ ഇവിടേക്ക് എത്തിച്ചത്. പാര്‍ക്കിലെ മൃഗങ്ങളെ പേരുകള്‍ മാറ്റാറില്ലെന്നാണ് സഫാരി പാര്‍ക്ക് അധികൃതര്‍ പറയുന്നത്. സംസ്ഥാന വനംവകുപ്പിനേയും ബംഗാള്‍ സഫാരി പാര്‍ക്കിനേയും എതിര്‍ കക്ഷികളാക്കിയാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ ഹര്‍ജി. പാര്‍ക്കിലെത്തുന്നതിന് മുന്‍പ് തന്നെ സിംഹങ്ങള്‍ക്ക് പേരുണ്ടെന്നാണ് ബംഗാള്‍ വനംവകുപ്പ് വിശദീകരിക്കുന്നത്.

അതേസമയം, ബം?ഗാളിലെ വിഎച്ച്പി നടത്തുന്ന പ്രതിഷേധത്തെ പിന്തുണച്ച് വിഎച്ച്പി ദേശീയനേതൃത്വം രം?ഗത്തെത്തി. പശ്ചിമ ബംഗാള്‍ പ്രീണന രാഷ്ട്രീയത്തിന്റെ കേന്ദ്രമായെന്ന് വിഎച്ച്പി കുറ്റപ്പെടുത്തി. സിംഹങ്ങള്‍ക്ക് സീതയെന്നും അക്ബറെന്നും പേര് നല്‍കിയ വനംവകുപ്പ് ഉദ്യോ?ഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും വിഎച്ച്പി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. ഉത്സവങ്ങള്‍ സംഘടിപ്പിക്കാനും വിശ്വാസത്തിന്റെ കേന്ദ്രങ്ങള്‍ സംരക്ഷിക്കാനും ഹൈക്കോടതിയില്‍ പോകേണ്ട സാഹചര്യമാണെന്നും വിഎച്ച്പി ചൂണ്ടിക്കാണിച്ചു. സിംഹങ്ങള്‍ക്ക് സീതയെന്നും അക്ബറെന്നും പേര് നല്‍കിയത് അപമാനകരമാണെന്നും ഇക്കാര്യത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും വിഎച്ച് പി പറഞ്ഞു.

Top