എകെജി സെന്റെർ ആക്രമണ കേസിലെ പ്രതി ടി. നവ്യക്ക് ജാമ്യം അനുവദിച്ചു.

എകെജി സെന്റെർ ആക്രമണ കേസിലെ നാലാം പ്രതി ടി. നവ്യക്ക് ഉപാധികളോടെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഈ മാസം 24 നും 30 നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഒരു ലക്ഷം രൂപയുടെ ജാമ്യത്തിൽ വിട്ടയക്കണം. തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതിയാണ് നവ്യക്ക് ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതി ജിതിന് സ്കൂട്ടർ നൽകിയത് നവ്യയാണെന്നായിരുന്നു ക്രൈംബ്രാഞ്ച് വാദം.

Top