എകെജി സെന്റര്‍ ആക്രമണം; മുഖ്യതെളിവായ സ്‌കൂട്ടര്‍ കണ്ടെത്തി

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ മുഖ്യതെളിവായ സ്‌കൂട്ടർ കണ്ടെത്തി. കഴക്കൂട്ടത്തുനിന്നാണ് സ്‌കൂട്ടർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. സ്‌കൂട്ടർ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷുഹൈൽ ഷാജഹാന്റെ ഡ്രൈവറുടേതാണ് സ്‌കൂട്ടർ. ബോംബേറിൽ ഷൂഹൈൽ ഷാജഹാനും പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ഇയാൾ ഒളിവിലാണെന്നും ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു

ഡ്രൈവറുടെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് മുഖ്യതെളിവായ ഡിയോ സ്‌കൂട്ടർ കണ്ടെത്തിയതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇന്നലെ രാത്രിയിലാണ് സ്‌കൂട്ടർ കസ്റ്റഡിയിലെടുത്തത്. ജിതിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടർ കണ്ടെത്തിയതെന്നും ക്രൈംബ്രാഞ്ച് പറുന്നു

ജിതിന്റെ വീടിന് സമീപത്തുതാമസിക്കുന്ന സുഹൃത്തിന്റെതാണ് സ്‌കൂട്ടർ. ഇടയ്ക്ക് പല ആവശ്യത്തിനും ജിതിൻ സുഹൃത്തിന്റെ സ്‌കൂട്ടർ എടുക്കാറുണ്ട്. അന്ന് രാത്രിയും ജിതിൻ സുഹൃത്തിന്റെ വീട്ടിൽ നിന്ന് എന്തുകാര്യത്തിനാണെന്ന് പറയാതെ സ്‌കൂട്ടർ എടുക്കകുയായിരുന്നെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ജിതിൻ പറഞ്ഞതുപ്രകാരം യൂത്ത് കോൺസ്ര് വനിതാ നേതാവാണ് സ്‌കൂട്ടർ ഗൗരീശപട്ടത്ത് എത്തിച്ച് നൽകിയത്

Top