എകെജി സെന്റർ ആക്രമണത്തെ കുറിച്ച് പൊലീസ് ജാഗ്രതയോടെ അന്വേഷിക്കുന്നുണ്ടെന്ന് ഇ പി ജയരാജൻ. സുകുമാരക്കുറുപ്പ് പോയിട്ട് എത്ര കാലമായി പിടിച്ചോ എന്നും ജയരാജൻ മാധ്യമങ്ങളോട് ചോദിച്ചു. ‘തന്നെ വെടിവെക്കാൻ ആളെ വിട്ട സുധാകരൻ അക്കാര്യം സമ്മതിച്ചിട്ടില്ല. കെ.സുധാകരന്റെ അത്ര തരം താഴാനില്ല. ബോംബുമായി തനിക്ക് പരിചയമില്ല. അക്കാര്യം ചോദിക്കേണ്ടത് കെ.സുധാകരനോടാണെന്നും’ ഇ.പി ജയരാജൻ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ മുൻ ജയിൽമേധാവി ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തലിനോട് ഒന്നും പറയാനില്ലെന്നും കോടതിയിൽ ഉള്ള വിഷയത്തിൽ ഇപ്പോൾ ഇടപെട്ട് എന്തെങ്കിലും പ്രത്യേകമായി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ കാര്യങ്ങൾ നിയമപരമായിട്ട് തന്നെ പരിശോധിക്കും. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സർക്കാർ പരിശോധിക്കുമെന്നും ജയരാജൻ പറഞ്ഞു.