എ​കെ​ജി​ സെ​ന്റര്‍ ആ​ക്ര​മ​ണം: ​അ​ടി​യ​ന്ത​ര പ്ര​മേ​യം സ​ഭാ നടപടി നി​ര്‍​ത്തി വ​ച്ച്‌ ച​ര്‍​ച്ച ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: എ​കെ​ജി സെ​ന്റര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​പ​ക്ഷം ന​ല്‍​കി​യ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി ന​ല്‍​കി. വി​ഷ​യ​ത്തി​ല്‍ ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

സ​ഭ നി​ര്‍​ത്തി​വ​ച്ച്‌ വി​ഷ​യം ര​ണ്ട് മ​ണി​ക്കൂ​ര്‍ ച​ര്‍​ച്ച ചെ​യ്യും. ഉ​ച്ച​യ്ക്ക് 1 മു​ത​ല്‍ 3 വ​രെ​യാ​ണ് അ​ടി​യ​ന്ത​ര പ്ര​മേയ​ത്തി​ല്‍ ച​ര്‍​ച്ച ന​ട​ക്കു​ക.

എ​കെ​ജി സെ​ന്റര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ കോ​ണ്‍​ഗ്ര​സാ​ണെ​ന്നു ആ​രോ​പ​ണ​മു​ന്ന​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ്രതിയെക്കുറിച്ച്‌ സൂചന പോലും ലഭിക്കാത്തത് പ്ര​തി​പ​ക്ഷം ആ​യു​ധ​മാ​ക്കും.

കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സു​ക​ള്‍ ത​ക​ര്‍​ത്ത​തും ച​ര്‍​ച്ച​യി​ല്‍ ഉ​ന്ന​യി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്റെ നീ​ക്കം. പി​സി.​വി​ഷ്ണു​നാ​ഥാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

Top