എ കെ ജി സെന്റർ ആക്രമണം; പ്രതിയെ കണ്ടെന്ന് സാക്ഷി മൊഴി

കെ ജി സെന്റര്‍ ആക്രമണത്തില്‍ സ്ഫോടക വസ്തു എറിഞ്ഞ വ്യക്തിയെ കണ്ടെന്ന് മൊഴി. ചെങ്കല്‍ച്ചൂള സ്വദേശിയാണ് പൊലീസിന് മൊഴി നല്‍കിയത്. ഇയാളെ പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു എങ്കിലും ആദ്യഘട്ടത്തില്‍ ആരെയും കണ്ടില്ലെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍ പിന്നീട് പ്രത്യേക അന്വേഷണ സംഘത്തോട് ആളെ കണ്ട വിവരം ഇയാള്‍ പറയുകയായിരുന്നു.

പ്രതിയെ കണ്ട കാര്യം ആദ്യം പറയാത്തത് വീട്ടുകാര്‍ പറഞ്ഞിട്ടാണെന്നും ഇയാള്‍ പറഞ്ഞു. അതേസമയം ഇയാളുടെ മൊഴിയിൽ ദുരൂഹതയുള്ളതായി സംശയിക്കുന്നെന്ന് പൊലീസ് വ്യക്തമാക്കി. ജൂണ്‍ 30 രാത്രി 11.24നാണ് എകെജി സെന്ററിന്‍റെ രണ്ടാം കവാടത്തിലേക്ക് അക്രമി സ്ഫോടക വസ്തു എറിഞ്ഞത്. ഇയാള്‍ അപ്പോള്‍ തന്നെ ഇവിടെ നിന്ന് ശരവേഗത്തില്‍ രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നായിരുന്നു സി.പി.എം ആരോപണം. സംഭവം കഴിഞ്ഞ് ഏറെ ദിവസം പിന്നിട്ടിട്ടും പൊലീസിന് പ്രതിയെ പിടികൂടാനാവത്തത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.

Top