കൊച്ചി : എകെജിക്കെതിരെയുള്ള പരാമര്‍ശം വേദനാജനകമെന്ന് മകള്‍ ലൈല കരുണാകരന്‍. അച്ഛന്‍ വിട്ടു പിരിഞ്ഞിട്ടു 40 വര്‍ഷം കഴിഞ്ഞു. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും ആ വേദന ഇനിയും വിട്ടു മാറിയിട്ടില്ലെന്നും ലൈല വാര്‍ത്താ ലേഖകരോട് പറഞ്ഞു.
എകെജിയെക്കുറിച്ചുള്ള വിടി ബല്‍റാം എംഎല്‍എയുടെ വിവാദ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു എകെജിയുടെ മകള്‍.
അമ്മ 16 വര്‍ഷം മുന്‍പാണ് മരിച്ചത്. ഈ സന്ദര്‍ഭത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ നേതാവിനെ അധിക്ഷേപിക്കുന്ന വാര്‍ത്തകള്‍ വന്നത് അങ്ങേയറ്റം വേദകരമാണ്. എകെജി പാര്‍ട്ടിയുടെ സ്വത്താണ്. അച്ഛനും അമ്മയും പാര്‍ട്ടിക്ക് വേണ്ടിയാണ് ജീവിതം സമര്‍പ്പിച്ചതെന്നും അവര്‍ ഓര്‍മ്മപ്പെടുത്തി.
ഈ വാര്‍ത്തയില്‍ പാര്‍ട്ടി സഖാക്കള്‍ക്കാകെ വേദനയും അമര്‍ഷവുമുണ്ടെന്നും കാസര്‍ഗോഡ് എംപി പി കരുണാകരന്റെ ഭാര്യ കൂടിയായ ലൈല വ്യക്തമാക്കി.