ഡല്‍ഹി: ആര്‍എസ്എസിന്റെ വിദ്യാര്‍ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് ദേശീയ അധ്യക്ഷനായി ഡോ. രാജ്ശരണ്‍ ഷാഹിയും ദേശീയ ജനറല്‍ സെക്രട്ടറിയായി യജ്ഞവല്‍ക്യ ശുക്ലയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹിയില്‍ 2023 ഡിസംബര്‍ 7,8,9,10 തീയ്യതികളില്‍ നടക്കുന്ന 69-ാമത് ദേശീയ സമ്മേളനത്തില്‍ ഇരുവരും ചുമതലയേറ്റെടുക്കും.
രണ്ട് തസ്തികകളുടെയും കാലാവധി ഒരു വര്‍ഷത്തേക്കായിരിക്കും. സംഘടനാ തെരഞ്ഞെടുപ്പ് ഓഫീസര്‍ സി.എന്‍. പട്ടേലാണ് പട്ടിക പുറത്തിറക്കിയത്.
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സ്വദേശിയാണ് രാജ്ശരണ്‍ ഷാഹി. ലഖ്‌നൗവിലെ ബാബാസാഹേബ് ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയില്‍ വിദ്യാഭ്യാസ വിഭാഗം അധ്യാപകനുമാണ്. ജാര്‍ഖണ്ഡിലെ ഗര്‍ഹ്വ ജില്ലയില്‍ നിന്നുളള യജ്ഞവല്‍ക്യ ശുക്ല റാഞ്ചി സര്‍വകലാശാലയില്‍ നിന്നും ഭൂമിശാസ്ത്രത്തില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കി. എബിവിപി ജാര്‍ഖണ്ഡ് സംഘടനാ സെക്രട്ടറിയായും, ബീഹാര്‍ മേഖലാ സംഘടനാ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.