ആലപ്പുഴ: ഒരു കുടുംബത്തിലെ അഞ്ച് പേരുടെ ജീവന്‍ രക്ഷിച്ച അഞ്ചാം ക്ലാസുകാരനെ മുഖ്യമന്ത്രി ആദരിച്ചു. അമ്മൂമ്മയുടെ വീട്ടില്‍ വിരുന്നിനെത്തിയ അഖില്‍ ഗ്യാസ് സിലിണ്ടര്‍ ലീക്കായെന്ന് മനസിലാക്കി ബുദ്ധിപരമായി പ്രവര്‍ത്തിക്കുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് അഗ്‌നിശമനസേന നല്‍കിയ നിര്‍ദ്ദേശങ്ങളായിരുന്നു അഖില്‍ പ്രാവര്‍ത്തികമാക്കിയത് . അച്ഛന്റെ ഫോണിലൂടെ ആയിരുന്നു ഈ മിടുക്കന്‍ വീഡിയോ കണ്ടത്.
ഗ്യാസ് ലീക്കണെന്ന് അറിഞ്ഞപ്പോള്‍ സാധാരണ കുട്ടികളെ പോലെ പേടിച്ച് മാറി നില്‍ക്കുന്നതിന് പകരം അഖില്‍ ഒരു ചാക്ക് നനച്ച് സിലിണ്ടിറിന്റെ മുകളിലിട്ട് കുട്ടി തന്നെ സിലിണ്ടര്‍ ഓഫ് ചെയ്തതോടെ വന്‍ ദുരന്തമാണ് ഒഴിവായത്.
ആലപ്പുഴ മുതുകുളം സ്വദേശിയായ അഖിലിന്റെ ഇടപെടല്‍ ഏറെ മാതൃകാപരമാണ്. അഗ്‌നിശമനസേനയുടെ സിവില്‍ ഡിഫന്‍സ് പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രി കുട്ടിയെ ആദരിച്ചത്. ‘ദുരന്തഘട്ടങ്ങളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള രക്ഷാപ്രവര്‍ത്തനമാണ് സിവില്‍ ഡിഫന്‍സിലൂടെ അഗ്‌നിശമന സേന ലക്ഷ്യമിടുന്നത്.6200 പേര്‍ക്ക് പരിശീലനം നല്‍കിയ സേനയുടെ ഭാഗമാക്കി കഴിഞ്ഞു’. ഈ സംഖ്യ വര്‍ദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.