ലക്‌നൗ: രാഹുല്‍ ഗാന്ധി ‘നല്ല കുട്ടി’യെന്ന് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്.
അടുത്ത വര്‍ഷം നടക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
”രാഹുല്‍ജി വളരെ നല്ല കുട്ടിയാണ്. യു.പിയില്‍ അദ്ദേഹം കൂടുതല്‍ സമയം ചിലവിട്ടാല്‍ അത് ഞങ്ങള്‍ക്കിടയില്‍ സൗഹൃദമുണ്ടാക്കും.
രണ്ടു നല്ല വ്യക്തികള്‍ അടുക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്.” എന്നായിരുന്നു യാദവിന്റെ പ്രതികരണം. യു.പി സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ മോദി സര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ചിരുന്നു.
എന്നാല്‍ ജൂലൈയില്‍ നടന്ന സന്ദര്‍ശനത്തില്‍ യു.പിയിലെ യുവ മുഖ്യമന്ത്രി അഖിലേഷ് യാദവ് കഴിവുള്ള കുട്ടിയാണ്.
എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് യുപിയില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. അടുത്ത വര്‍ഷം വരുന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി, മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവരെയാണ് അഖിലേഷിന്റെ പാര്‍ട്ടി നേരിടേണ്ടത്.