ലഖ്‌നൗ: അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുന്‍മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. തിരഞ്ഞെടുപ്പില്‍ എസ്.പി.യുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായിരിക്കും അഖിലേഷ് എന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നു. നിലവില്‍ അസംഗഢില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് അഖിലേഷ്. 2012ലാണ് മുപ്പത്തിയെട്ടാം വയസ്സില്‍ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ലോക്ദളുമായി സഖ്യമുണ്ടാക്കുമെന്നും അഖിലേഷ് പറഞ്ഞു. എന്നാല്‍, മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച് തീരുമാനമൊന്നും ആയിട്ടില്ല. അമ്മാവന്‍ ശിവ്പാല്‍ സിങ്ങിന്റെ പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഹകരിക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്നും അഖിലേഷ് പറഞ്ഞു.