സ്വന്തം നാട്ടിലെത്തിയ തൊഴിലാളികള്‍ക്ക് നേരെ സര്‍ക്കാരിന്റെ അണുനാശിനി പ്രയോഗം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘത്തെ റോഡില്‍ നിരത്തിയിരുത്തിയശേഷം അണുനാശിനി തളിച്ചിനെതിരെ മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് രംഗത്ത്. ലോക്ക്ഡൗണിനെത്തുടര്‍ന്ന് അന്യസംസ്ഥാനങ്ങളില്‍നിന്നും നാട്ടിലെത്തിയ തൊഴിലാളികള്‍ക്ക് യു പി സര്‍ക്കാര്‍ ബസ് സൗകര്യം കഴിഞ്ഞ ദിവസം ഒരുക്കിയിരുന്നു. ഈ ബസിലെത്തിയ സംഘത്തിനുനേരിയായിരുന്നു ഭരണകൂടത്തിന്റെ അതിക്രമം.

അമിത ആവേശമുള്ള തദ്ദേശ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇത്തരത്തില്‍ പെരുമാറിയത്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. തൊഴിലാളികള്‍ക്ക് ചികിത്സ ഉറപ്പാക്കുമെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു.

ശുചീകരിക്കാനെന്ന നിലയില്‍ തൊഴിലാളികള്‍ക്ക് മേല്‍ രാസവസ്തുക്കള്‍ സ്‌പ്രേ ചെയ്യുന്നത് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടനയില്‍ നിന്ന് നിര്‍ദേശങ്ങളുണ്ടോ, രാസവസ്തുക്കള്‍ മൂലമുണ്ടാകുന്ന പൊള്ളലിനുള്ള ചികിത്സ എന്താണ് , തുടങ്ങിയ ചോദ്യങ്ങള്‍ അദ്ദേഹം ഉന്നയിച്ചു.

ഭരണകൂടത്തിന്റെ നടപടി വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ദയവ് ചെയ്ത് ഇത്തരം മനുഷ്യത്വ രഹിതമായ പ്രവര്‍ത്തികള്‍ ചെയ്യരുതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ക്രൂരതയുടെയും അനീതിയുടെയും ഉദാഹരണിതെന്ന് ബിഎസ്പി നേതാവും മുന്‍ യുപി മുഖ്യമന്ത്രിയുമായ മായാവതിയും കുറ്റപ്പെടുത്തി.

Top