ലക്നോ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് പിതാവ് മുലായം സിംഗ് യാദവുമായി കൂടിക്കാഴ്ച നടത്തി.
മുലായം സിംഗിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഒക്ടോബര്‍ അഞ്ചിന് പാര്‍ട്ടി ദേശീയ അധ്യക്ഷനായി വീണ്ടും തെരഞ്ഞെടുത്തതിനു ശേഷം ആദ്യമായാണ് മുലായം സിംഗുമായി അഖിലേഷ് കൂടിക്കാഴ്ച നടത്തുന്നത്. ഇതോടെ അഖിലേഷ് മുലായം പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുവാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
മുലായത്തെ പുറത്താക്കിയാണ് അഖിലേഷ് നേരത്തെ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. ഒക്ടോബര്‍ അഞ്ചിനു നടന്ന തെരഞ്ഞെടുപ്പിലേക്ക് അഖിലേഷ് നേരിട്ടെത്തി മുലായത്തെ ക്ഷണിച്ചിരുന്നു. എന്നാല്‍ അഖിലേഷുമായി ഇടഞ്ഞു നിന്നിരുന്ന മുലായം സിംഗും പിതൃസഹോദരന്‍ ശിവപാല്‍ യാദവും കണ്‍വന്‍ഷനില്‍ പങ്കെടുത്തില്ല.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യം രൂപീകരിച്ചതിനെ തുടര്‍ന്നു അഖിലേഷ് മുലായം ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചിരുന്നു.