ആഗ്ര: ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ടന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.
വാസ്തുവിദ്യയുടെ ലോകോത്തര മാതൃകയും ലോകത്തിന്റെ വിസ്മയവുമാണ് താജ്മഹലെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തോടൊപ്പം താജ്മഹല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തര്‍പ്രദേശ് വിനോദസഞ്ചാര വകുപ്പ് പുറത്തിറക്കിയ വിനോദസഞ്ചാരികള്‍ക്കുള്ള ലഘുലേഖയില്‍ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണമെത്തിയിരിക്കുന്നത്.
‘ലോകത്തെ വിസ്മയിപ്പിക്കുന്ന വാസ്തുശില്‍പമാണ് താജ്മഹല്‍ ,തന്റെ സ്‌നേഹഭാജനത്തിനായി നിര്‍മ്മിച്ച ഇതുപോലൊരു സ്മാരകം ലോകത്ത് മറ്റൊരിടത്തും കാണില്ല. ലോകാത്ഭുതങ്ങളിലൊന്നായി താജ്മഹല്‍ മാറിയത് അതുകൊണ്ട് തന്നെയാണ്. എന്നാല്‍ അതു മാത്രമല്ല, നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്ന വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്, താജ്മഹല്‍ നമ്മെ ഓര്‍മിപ്പിക്കുന്നത് നമ്മുടെ ചരിത്രമാണ്. എന്നാല്‍, നാം എവിടെനിന്നാണ് അതിനെ വീക്ഷിക്കുന്നത് എന്നത് പ്രധാനമാണ്’ അദ്ദേഹം വ്യക്തമാക്കി.