Akhilesh Yadav to Amitabh Bachchan: Stop advertising donkeys of Gujarat

ഉത്തര്‍പ്രദേശ്: ഗുജറാത്തിലെ കഴുതകള്‍ക്കുവേണ്ടി പ്രചാരണം നടത്തരുതെന്ന് അമിതാഭ് ബച്ചനോട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്.

ഗുജറാത്ത് ടൂറിസം ബ്രാന്‍ഡ് അംബാസഡറായ ബച്ചന്‍ വിനോദ സഞ്ചാര വകുപ്പിന്റെ പരസ്യത്തില്‍ ഗുജറാത്തിലെ കച്ചില്‍ സ്ഥിതി ചെയ്യുന്ന കാട്ടുകഴുത വന്യമൃഗ സംരക്ഷണ കേന്ദ്രത്തിനു വേണ്ടി സംസാരിച്ചിരുന്നു. ”നൂറ്റാണ്ടിന്റെ പ്രമുഖ താരത്തോട് ഞാന്‍ അപേക്ഷിക്കുകയാണ്. ഗുജറാത്തിലെ കഴുതകള്‍ക്കുവേണ്ടി പ്രചാരണം നടത്തരുത്.” അഖിലേഷ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ റായ്ബലേറിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അഖിലേഷ്.

അതേസമയം പ്രസ്താവനക്കൈതിരെ ബിജെപി രംഗതെത്തി. അഖിലേഷ് യാദവിന് സമനില നഷ്ടപ്പെട്ടിരിക്കുന്നു. പ്രസ്താവന തികച്ചും വ്യക്തിപരമായ ആക്രമണമാണ്. അദ്ദേഹത്തിന്റെ വൈരാശ്യം വാക്കുകളില്‍ കാണാം. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ അഖിലേഷ് നടത്തിയ വിലകുറഞ്ഞ നിരൂപണമാണിതെന്നും ബി.ജെ.പി പാര്‍ട്ടി നേതാവ് ജി.വി.എല്‍ നരസിംഹറാവു പറഞ്ഞു.

Top