ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആദ്യമായി പ്രതികരിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് . തങ്ങളുടെ സീറ്റുകളുടെ എണ്ണം രണ്ടര മടങ്ങ് വര്‍ധിപ്പിച്ചതിനും വോട്ട് വിഹിതം ഒന്നര മടങ്ങ് വര്‍ധിപ്പിച്ചതിനും തങ്ങള്‍ ജനങ്ങളോട് നന്ദിയുളളവരാണെന്നും അഖിലേഷ് യാദവ് ട്വിറ്ററില്‍ കുറിച്ചു.
‘ബിജെപി സീറ്റുകളുടെ എണ്ണം കുറയ്ക്കുവാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ തെളിയിച്ചു. അവരുടെ സീറ്റുകളുടെ എണ്ണം കുറക്കുന്നത് ഞങ്ങള്‍ തുടരും.സമാജ്വാദി പാര്‍ട്ടിയെ പിന്തുണച്ചതിന് ജനങ്ങളോട് നന്ദി പറയുകയാണ്. ഞങ്ങള്‍ക്കെതിരേയുളള പകുതിയിലധികം അസത്യങ്ങളും തുടച്ചുനീക്കപ്പെട്ടു. ജനങ്ങള്‍ക്ക് വേണ്ടിയുളള പോരാട്ടം തുടരും.’ എന്ന് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.
രണ്ടാമത്തെ ട്വീറ്റില്‍ എസ്.പി സഖ്യത്തില്‍ നിന്നും വിജയിച്ച എല്ലാ എംഎല്‍എമാര്‍ക്കും അഭിനന്ദനം അറിയിക്കുന്നുവെന്ന് അഖിലേഷ് പറയുന്നു. ജനങ്ങളെ സഹായിക്കാനും, അവരെ സേവിക്കാനുമുള്ള ഉത്തരവാദിത്വം നൂറുശതമാനം പാലിക്കാന്‍ സാധിക്കണം. ഞങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, ടീച്ചര്‍മാര്‍, സ്ത്രീകള്‍, പെന്‍ഷന്‍ ജനത, തൊഴിലാളികള്‍, കര്‍ഷകര്‍ എല്ലാവര്‍ക്കും നന്ദി – അഖിലേഷ് ട്വീറ്റ് ചെയ്യുന്നു.