അഭിമാന നിമിഷം; പ്രശസ്ത കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം

ന്യൂഡല്‍ഹി: പ്രശസ്ത കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം. ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളിയാണ് എഴുത്തുകാരനും പത്രപ്രവർത്തകനുമായ അക്കിത്തം അച്യുതൻ നമ്പൂതിരി.

2017ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. കവി ജി ശങ്കരക്കുറുപ്പാണ് മലയാളത്തിലേക്ക് ആദ്യമായി ജ്ഞാനപീഠ പുരസ്കാരം കൊണ്ടുവരുന്നത്. തകഴി, എസ്കെ പൊറ്റക്കാട്, എംടിവാസുദേവൻനായർ, ഒഎൻവി കുറുപ്പ് എന്നിവരാണ് ഇതിനു മുമ്പ് ജ്ഞാനപീഠം നേടിയ മലയാളികള്‍.

അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റെയും മകനായി 1926 മാര്‍ച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് ജനിച്ചത്.ചിത്രകാരന്‍ അക്കിത്തം നാരായണന്‍ സഹോദരനും മകനായ അക്കിത്തം വാസുദേവന്‍ ചിത്രകാരനുമാണ്.

Top