ലണ്ടന്‍: ദേശീയ പതാകയുടെ ചട്ട ലംഘനത്തില്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍ ക്ഷമാപണം നടത്തി. കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്ന വനിത വേള്‍ഡ് കപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ എത്തിയതായിരുന്നു താരം.
കളിക്കിടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ അക്ഷയ് ആ ചിത്രം ട്വിറ്ററില്‍ പോസ്റ്റുകയും ചെയ്തു. എന്നാല്‍, പതാക തല കീഴായാണ് പിടിച്ചിരുന്നത്.
ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് അക്ഷയ് കുമാര്‍ ചിത്രം തന്റെ അക്കൗണ്ടില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു.
ഇതിനെ തുടര്‍ന്നാണ് അക്ഷയ് ക്ഷമാപണം നടത്തിയിരിക്കുന്നത്. ദേശീയ പതാകയുടെ പെരുമാറ്റ ചട്ടം ലംഘിച്ചതിന് ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമാപണം നടത്തുന്നു എന്നാണ് ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചിരിക്കുന്നത്.
Extending my sincerest apology for violating the code of conduct for the tricolor.Didn't mean to offend anyone,the picture has been removed
— Akshay Kumar (@akshaykumar) July 24, 2017
സിനിമകളില്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും രാജ്യസ്‌നേഹി എന്നു തെളിയിച്ച വ്യക്തി കൂടിയാണ് അക്ഷയ്.
പലപ്പോഴും സൈനിക ഉദ്യോഗസ്ഥരുടെ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും, അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. ‘ഭരത് കെയ് വീര്‍’ എന്ന ആപ്ലിക്കേഷന്‍ സൈനികരുടെ ഭാവിക്ക് വേണ്ടി അദ്ദേഹം അവതരിപ്പിച്ചിരുന്നു.
ടോയ്‌ലറ്റ് ഏക് പ്രേം കഥാ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രെമോഷനു വേണ്ടി ലണ്ടനിലെത്തിയതായിരുന്നു അക്ഷയ് കുമാര്‍.