ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ സുക്മയില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍മാരുടെ കുടുംബത്തിന് നടന്‍ അക്ഷയ് കുമാറിന്റെ ധനസഹായം.
സൈനികരുടെ കുടുംബത്തിനായി 1.08 കോടി രൂപയാണ് അദ്ദേഹം നല്‍കിയത്.
ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരോ ജവാന്റെ കുടുംബത്തിനും ഒമ്പത് ലക്ഷം രൂപ വീതമാണ് നല്‍കിയത്.
സുക്മയിലുണ്ടായ ആക്രമണത്തിന് ശേഷം അക്ഷയ് കുമാര്‍ ജെയ്‌സല്‍മേര്‍ സെക്ടറിന്റെ ചുമതലയുള്ള ഡി.ഐ.ജി അമിത് ലോഥയെ വിളിക്കുകയും വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് അദ്ദേഹം ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു വെന്ന് അമിത് ലോഥ മാധ്യമങ്ങളെ അറിയിച്ചു.
അക്ഷയ് കുമാറിന് നന്ദി അറിയിച്ച് ഡിഐജി അമിത് ലോധ ട്വീറ്റ് ചെയ്തിട്ടുണ്ട്. സൈനികരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അക്ഷയ് കുമാര്‍ കൂടെക്കൂടെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടെന്നും ലോധ ട്വീറ്റില്‍ കുറിച്ചു.
.
മാര്‍ച്ച്11 ന് ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ സി.ആര്‍.പി.എഫ് ജവാന്‍മാരും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 12 അര്‍ധസൈനികര്‍ കൊല്ലപ്പെട്ടിരുന്നു.