ബോളിവുഡ് താരം അക്ഷയ് കുമാർ തന്റെ പുതിയ ആശയം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.
“ടെന്നീസിലുളള മിക്സഡ് ഡബിൾസ് പോലെ ക്രിക്കറ്റിലും പുരുഷ-വനിത മത്സരം കൊണ്ടുവരണം. ആറ് പുരുഷന്മാരും ആറു സ്ത്രീകളും അടങ്ങുന്ന ടീമാണ് വേണ്ടത്.എതിർ ഗ്രൂപ്പിലും ഇതേ രീതിയിൽ തന്നെ അംഗങ്ങൾ ഉണ്ടാവണം”
ഇത്തരത്തിൽ ഒരു ടീം ഉണ്ടായാൽ അതൊരു വലിയമാറ്റമായിരിക്കുമെന്നാണ് “അക്ഷയ് കുമാർ പറയുന്നത്.
ജൂലൈ 23 ന് ലണ്ടനിലെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൌണ്ടിൽ നടന്ന വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ കാണാൻ അക്ഷയ് എത്തിയിരുന്നു.
വിജയിക്കാനയിലെങ്കിലും ഇന്ത്യയുടെ പെൺപട എല്ലാ ഇന്ത്യക്കരുടെയും ഹൃദയത്തിൽ സ്ഥാനമുറപ്പിച്ചുവെന്നും അക്ഷയ് പറയുന്നു.
വിംബിൾഡൺ ടെന്നീസ് മത്സരം കാണുന്നതിനിടയിലാണ് അക്ഷയ്കുമാറിന് ഈ ആശയം കിട്ടിയത്.