ഡെറാഡൂണ്‍: ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഇനി ഉത്തരാഖണ്ഡിന്റെ ബ്രാന്‍ഡ് അംബാസ്സഡറായി പ്രവര്‍ത്തിക്കും. ഫെബ്രുവരി ഏഴിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുമായി ഡെറാഡൂണിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയതിനു ശേഷമാണ് ഈ പ്രഖ്യാപനം.
Actor Akshay Kumar met Uttarakhand CM Pushkar Singh Dhami at the CM residence in Dehradun this morning. pic.twitter.com/eUttdJNBGk
— ANI UP/Uttarakhand (@ANINewsUP) February 7, 2022
തങ്ങള്‍ അക്ഷയ് കുമാറിനോട് ഉത്തരാഖണ്ഡിന്റെ ബ്രാന്‍ഡ് അംബാസ്സഡറായി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചിരുന്നു എന്നും അദ്ദേഹം അത് അംഗീകരിച്ചു എന്നുമാണ് ധാമി എഎന്‍ഐയോട് പറഞ്ഞത്. അക്ഷയ് കുമാറിനെ ഉത്തരാഖണ്ഡിന്റെ പരമ്പരാഗത വേഷവിധാനത്തിന്റെ ഭാഗമായി തൊപ്പി അണിയിച്ചായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചത്. തന്റെ അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ എല്ലാവിധ ആശംസകളും താരം നേര്‍ന്നു.