അക്ഷയ് കുമാര്‍ ചിത്രം മിഷന്‍ മംഗള്‍; വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പ്രദര്‍ശനം

ഗസ്റ്റ് 15ന് പ്രദര്‍ശനത്തിനെത്തിയ അക്ഷയ്കുമാര്‍ ചിത്രമാണ് മിഷന്‍ മംഗള്‍.ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണം പ്രമേയമാക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജഗന്‍ ശക്തിയാണ്. ആദ്യ ദിനം തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യയില്‍ നിന്ന് മാത്രമായി ചിത്രം ആദ്യ ദിനം സ്വന്തമാക്കിയത് 29.16 കോടിയാണ്.ഒരു അക്ഷയ് കുമാര്‍ ചിത്രത്തിന് ആദ്യ ദിനം ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്.

അതേസമയം ചിത്രം മുംബൈയിലെ ഐആര്‍ഒ ഗ്ലോബല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകമായി പ്രദര്‍ശനം നടത്തി. വലിയ സ്വീകാര്യതയാണ് കുട്ടികള്‍ക്കിടയില്‍ ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മുന്നോടിയായി അക്ഷയ് കുമാര്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയും ചെയ്തിരുന്നു. സ്വപ്‌നങ്ങള്‍ കാണാനും അവ യാഥാര്‍ഥ്യമാക്കാന്‍ കഠിനാദ്ധ്വാനം ചെയ്യാനുമാണ് വിദ്യാര്‍ത്ഥികളോട് അക്ഷയ് കുമാര്‍ അഭ്യര്‍ഥിച്ചത്.

ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. വിദ്യാ ബാലന്‍, തപ്‌സി, സോനാക്ഷി സിന്‍ഹ, നിത്യ മേനോന്‍, കിര്‍ത്തി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വനിതാ ശാസ്ത്രജ്ഞര്‍ക്കുള്ള ആദരവ് കൂടിയാണ് ചിത്രമെന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞിരുന്നത്.

സിനിമയുടെ കഥാപരിസരം യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയിട്ടുള്ളതാണ്. അതേസമയം സിനിമാരൂപത്തിലേക്ക് വരുമ്പോള്‍ അതിനനുസരിച്ചുള്ള കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Top