ചരിത്ര നേട്ടം സ്വന്തമാക്കി ‘പാഡ്മാൻ’ ; ഓക്സ്ഫോർഡ് യൂണിയനിൽ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ

padman

ക്ഷയ് കുമാർ കേന്ദ്ര കഥാപാത്രമാകുന്ന ‘പാഡ്മാൻ’ ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നു. ഓക്സ്ഫോർഡ് യൂണിയനിൽ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. പാഡ്മാന്റെ നിർമ്മാതാവും ,എഴുത്തുകാരിയും, നടിയും അക്ഷയ് കുമാറിന്റെ ഭാര്യയുമായ ട്വിങ്കിൾ ഖന്നയെ ഓക്സ്ഫോർഡിൽ പ്രഭാഷണത്തിനായി ക്ഷണിച്ചിരുന്നു.

സ്ത്രീകളിലെ ആര്‍ത്തവം വിഷയമാക്കി ആര്‍. ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സോനം കപൂറും രാധികാ ആപ്തയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.

സിനിമയെക്കുറിച്ചും സ്ത്രീപ്രശ്നങ്ങളെപ്പറ്റിയുമാണ് ട്വിങ്കിൾ പ്രഭാഷണം നടത്തുക. ഓക്സ്ഫോർഡ് യൂണിയൻ ക്ഷണിച്ചതിന്റെ സന്തോഷം അക്ഷയ് കുമാർ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചിത്രം ജനുവരി 25ന് തീയേറ്ററിൽ എത്തും.

Top